Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leopard In Chinnakanal

Idukki

ചി​ന്ന​ക്ക​നാ​ൽ ഈ​ട്ടി​ത്തേ​രി​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം; പ​ശു​വി​നെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി

രാ​ജാ​ക്കാ​ട്: ഇ​ടു​ക്കി ജി​ല്ല​യി​ലെ ഹൈ​റേ​ഞ്ചി​നെ വീ​ണ്ടും ഭീ​തി​യി​ലാ​ഴ്ത്തി ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു. ചി​ന്ന​ക്ക​നാ​ൽ ബി.​എ​ൽ. റാം ​ഈ​ട്ടി​ത്തേ​രി​യി​ലാ​ണ് വ​ള​ർ​ത്തു മൃ​ഗ​ത്തെ ക​ടു​വ ആ​ക്ര​മി​ച്ചു കൊ​ന്ന​ത്.
ബി.​എ​ൽ. റാം ​സ്വ​ദേ​ശി നെ​ടും​പ​റ​മ്പി​ൽ മാ​ത്യു വ​ർ​ഗീ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ശു​വി​നെ​യാ​ണ് ക​ടു​വ കൊ​ന്നു​ഭ​ക്ഷി​ച്ച​ത്.

ക​ഴി​ഞ്ഞ 19ന് ​കാ​ണാ​താ​യ പ​ശു​വി​നാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​ന്ന​ലെ ക​ടു​വ ആ​ക്ര​മി​ച്ച നി​ല​യി​ൽ ഈ​ട്ടി​ത്തേ​രി ഭാ​ഗ​ത്ത് ക​ണ്ടെ​ത്തി​യ​ത്.ജ​ഡം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ തി​രി​ച്ച​റി​യു​ക​യും പ്ര​ദേ​ശ​ത്ത് ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

വ​ന്യ​മൃ​ഗ​ത്തി​ന്‍റെ സാ​ന്നി​ധ്യം കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നും അ​തി​ന്‍റെ സ​ഞ്ചാ​ര​പ​ഥം മ​ന​സി​ലാ​ക്കു​ന്ന​തി​നു​മാ​യി പ്ര​ദേ​ശ​ത്ത് ഉ​ട​ൻ​ത​ന്നെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. വ​ന്യ​മൃ​ഗം വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ക​ർ​ഷ​ക​രും നി​ത്യേ​ന സ​ഞ്ച​രി​ക്കു​ന്ന ബി.​എ​ൽ. റാം ​മേ​ഖ​ല​യി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​ത് നാ​ട്ടു​കാ​രെ ക​ടു​ത്ത ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ വ​നം​വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും വ​ന്യ​മൃ​ഗ​ത്തെ പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ശ​ക്ത​മാ​യ ആ​വ​ശ്യം.

Latest News

Corehub Up